തൃശൂരിൽ ‍ ടയറിന്റെ പഞ്ചർ ‍ ഒട്ടിക്കുന്ന കടയുടമയെ ഗുണ്ടാസംഘം വെടിവച്ചു വീഴ്ത്തി.

0

തൃശൂരിൽ ‍ ടയറിന്റെ പഞ്ചർ ‍ ഒട്ടിക്കുന്ന കടയുടമയെ ഗുണ്ടാസംഘം വെടിവച്ചു വീഴ്ത്തി. ടയറിന്റെ പഞ്ചറൊട്ടിച്ച് നൽകാത്തതാണ് വിരോധത്തിനു പിന്നിൽ.. എയർ ‍ ഗൺ ‍ ഉപയോഗിച്ചുള്ള വെടിയായതിനാൽ ‍ പരുക്ക് ഗൗരവമുള്ളതായിരുന്നില്ല.
ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. തൃശൂർ ‍ കൂർക്കഞ്ചേരിയിലെ ടയർ ‍ പഞ്ചർ ‍ കടയുടമയായ പാലക്കാട് സ്വദേശി മണികണ്ഠനാണ് വെടിയേറ്റത്. കാലിലാണ് പരുക്ക്. തോക്ക് കൊണ്ട് മുഖത്തടിച്ചും ഗുണ്ടാസംഘം രോഷം കാട്ടിയതായി പറഞ്ഞു.ഉടൻ തന്നെ , പൊലീസ് എത്തിയതോടെ ഗുണ്ടകൾ സ്ഥലംവിടുകയായിരുന്നു. തൃശൂർ ‍ ഈസ്റ്റ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ‍ പി.ലാൽ ‍കുമാറും സംഘവും പിന്നീട് നാടകീയമായി ഗുണ്ടാസംഘത്തെ പിടികൂടി. പൊന്തക്കാട്ടിൽ ‍ ഉപേക്ഷിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. ഗുണ്ടകളുടെ പക്കൽ ‍ എങ്ങനെ എയർ ‍ഗൺ ‍ എത്തിയെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. വെടിവയ്പ്പിന്റെ ഞെട്ടലിൽ ‍ നിന്ന് മോചിതനാകാൻ കടയുടമ മണികണ്ഠന്‍ ഇപ്പോഴും സാധിച്ചിട്ടില്ല .

തൃശൂർ ‍ കൂർക്കഞ്ചേരി സ്വദേശികളായ ഷഫീഖും ഡിറ്റോയും ഷാജിലുമടങ്ങുന്നതാണ് പിടിയിലായ ഗുണ്ടാസംഘം. ക്രിമിനൽ ‍ കേസുകളിലെ പ്രതികളാണിവർ.പ്രതികളെ പിടികൂടുമ്പോൾ അവർ കഞ്ചാവിന്റെ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ‍ ജില്ലയിൽ ചില കൊലപാതക പരമ്പരകൾ അരങ്ങേറിയിരുന്നു. ഗുണ്ടകൾക്കെതിരെ കാപ്പ നിയമം വ്യാപകമായി ചുമത്തുന്നതിനിടെയാണ് ഈ സംഭവം.

Leave A Reply

Your email address will not be published.