എം.ശിവശങ്കറിന് കിടത്തിച്ചികിത്സ ആവശ്യമില്ലെന്ന തീരുമാനവുമായി മെഡിക്കൽ ‍ ബോർഡ്.

0

സ്വർണക്കടത്തുകേസിൽ ‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ ‍ സെക്രട്ടറി എം.ശിവശങ്കറിന് കിടത്തിച്ചികിത്സ ആവശ്യമില്ലെന്ന തീരുമാനവുമായി മെഡിക്കൽ ‍ ബോർഡ്. ഇന്നുതന്നെ ഡിസ്ചാർജ് ചെയ്തേക്കുമെന്ന് സൂചന. അതേസമയം, എം.ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടയുകയും ചെയ്തു. വെളളിയാഴ്ചയ്ക്കകം കസ്റ്റംസിനോട് വിശദീകരണം നൽകാൻ ‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട് . അതേസമയം ശിവശങ്കർ രാഷ്ട്രീയം കളിക്കുന്നുവെന്ന് കസ്റ്റംസ് കോടതിയിൽ ‍ പറഞ്ഞു. അന്വേഷണവുമായി ശിവശങ്കർ ‍ സഹകരിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.

നിർണായക ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ലെന്നാണ് കസ്റ്റംസിന്റെ പരാതി. എന്നാൽ ‍ രാഷ്ട്രീയക്കളിയിലെ കരുവാണ് താനെന്നാണ് ശിവശങ്കർ ‍ പറഞ്ഞത്. ആവശ്യപ്പെട്ടാൽ ‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ‍ ഹാജരായാൽ മതി. ആശുപത്രിയിൽ ‍ നിന്ന് ഡിസ്ചാർജ് ചെയ്യാൻ ‍ കസ്റ്റംസ് നിർബന്ധിച്ചെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ ‍ പറഞ്ഞു.

Leave A Reply

Your email address will not be published.