ഓക്സിജൻ ‍ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ‍ പൊലീസിൽ ‍ പരാതി നൽകി ബന്ധുക്കൾ.

0

ഓക്സിജൻ ‍ കിട്ടാതെ  രോഗി മരിച്ച സംഭവത്തിൽ ‍ പൊലീസിൽ ‍ പരാതി നൽകി ബന്ധുക്കൾ. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് ശക്തമായ ആവശ്യം. സത്യം പറഞ്ഞവർക്ക് എതിരെയല്ലെന്നും തങ്ങളെന്നും പരാതിയിൽ ബന്ധുക്കൾ ആവശ്യപ്പെടുന്നു.

കളമശേരി മെഡിക്കൽ ‍ കോളജിലെ നഴ്സിങ് ഓഫിസർ ‍ ജലജകുമാരിയെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയാണ് ഹാരിസിന്റെ കുടുംബത്തിന്റെ പ്രതികരണം. കോവിഡ് രോഗി ഓക്സിജൻ ‍ കിട്ടാതെ മരിച്ചെന്ന വിവരം പുറത്തുവിട്ടത് ജലജയാണ്. നടപടി പ്രാഥമിക അന്വേഷണത്തിനുശേഷമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
കളമശേരി മെഡിക്കൽ ‍ കോളജിൽ ‍ കോവിഡ് ബാധിച്ച് ചികിത്സയിൽ ‍ കഴിഞ്ഞ ഫോർട്ട് കൊച്ചി സ്വദേശി മരിച്ചത് ഒാക്സിജൻ ‍ കിട്ടാതെയെന്ന് വെളിപ്പെടുത്തി നഴ്സിങ് ഒാഫിസറുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. എന്നാൽ ‍ നഴ്സുമാർക്കുള്ള മുന്നറിയിപ്പിന്റെ ഭാഗമായി നൽകിയ ശബ്ദസന്ദേശമാണെന്നും ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് നഴ്സിങ് ഒാഫിസറുടെ ‍ വിശദീകരണം. മനോരമ ന്യൂസ് വാർത്തയെത്തുടർന്ന് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.