നടൻ പൃഥ്വിരാജിന് കോവിഡ് 19 സ്ഥിരീകരിച്ചു.

0

നടൻ പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസിനും കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം. നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനിൽ. ഷൂട്ടിംഗ് നടന്ന വേളയിൽ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും സമ്പർക്കം ഉള്ളത് കൊണ്ടും താൻ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുയാണെന്നാണ് സുരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായും ജനഗണമനയുടെ അണിയറ പ്രവർത്തകരുമായും സമ്പർക്കത്തിൽ വന്നവരോടും ക്വാറന്റീനിൽ പോവണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് സുരാജ്. എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് നടത്തണമെന്നും സുരാജ് ആവശ്യപ്പെട്ടു.
പൃഥ്വിരാജിനും സംവിധായകനും കൊവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിടരിക്കുകയാണ്. ക്വീൻ എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകനാണ് ഡിജോ ജോസ്. കൊച്ചിയിൽ ‍ ആയിരുന്നു ചിത്രീകരണം നടന്നിരുന്നത്. ആരാധകർ ‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ജനഗണമന.

Leave A Reply

Your email address will not be published.