അമേരിക്കൻ ‍തിരഞ്ഞെടുപ്പ്: കാലാവസ്ഥ വ്യതിയാനം മുഖ്യചർച്ചാവിഷയമാകും.

0

അമേരിക്കൻ ‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തുന്ന സംവാദത്തിന്റെ ‍അവസാന ഭാഗമായ ഇന്ന് കാലാവസ്ഥ വ്യതിയാനവും മുഖ്യചർച്ചാവിഷയമാകും. ടെന്നിസിലെ നാഷ്‌വില്ലിൽ ‍ രാത്രി ഒൻപതിന്ആരംഭിക്കുന്ന ചർച്ച ഒന്നരമണിക്കൂർ ‍ ഇടവേളകളില്ലാതെയാണ് സംപ്രേഷണം ഉദ്ദേശിക്കുന്നത്. ആദ്യസംവാദത്തിൽ ‍ ഇരുനേതാക്കളും പരസ്പരം തടസപ്പെടുത്തിയതിനെ തുടർന്ന് ഇത്തവണ മ്യൂട്ട് ബട്ടൺ സംവിധാനവുമുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിയിരിക്കുമ്പോൾ ‍ കാലാവസ്ഥാ വ്യതിയാനത്തിലാണ് ഇരുപാർട്ടികളും ‍ശ്രദ്ധ നൽകുന്നത്. 2016ൽ ‍ സ്ഥാനമേറ്റെടുത്തതുമുതൽ ‍ പരിസ്ഥിതി സംരക്ഷണ നിയന്ത്രണങ്ങൾ ലംഘൂകരിക്കുന്നതിലായിരുന്നു ഡോണൾഡ് ട്രംപിന്റെ ശ്രദ്ധ.അതിന്റെ ഭാഗമായിരുന്നു പാരിസ് കാലാവസ്ഥാ കരാറിൽ ‍ നിന്നുള്ള പിൻ മാറ്റം. ഗൾഫ് ഓഫ് മെക്സിക്കോയിൽ ‍ ഒബാമ ഭരണകൂടം ഏർപ്പെടുത്തിയ സുരക്ഷാമാനദണ്ഡങ്ങളെല്ലാം കാറ്റിൽ ‍പറത്തികൊണ്ടാണ് എണ്ണ ഖനനത്തിന് വീണ്ടും അനുമതി നൽകാനുള്ള നീക്കങ്ങൾ തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനം ചർച്ചയായ ആദ്യസംവാദത്തിൽ ‍ പ്രസിഡന്റെ നിലപാട് മയപ്പെടുത്തുകയാണ് ചെയ്തത്.കാലാവസ്ഥാമാറ്റങ്ങളെക്കുറിച്ച് ബോധവാനെന്ന് സമ്മതിച്ചാണ് ട്രംപ് കലിഫോർണിയയിൽ കാട്ടുതീ ഉണ്ടായത് മോശം വനപരിപാലനം മൂലമാണെന്ന ആരോപണം ഉന്നയിച്ചത്.

അതേസമയം വിജയിച്ചാൽ ‍ പാരിസ് കാലാവസ്ഥാ കരാറിൽ ‍ വീണ്ടും ചേരുമെന്നാണ് ഡെമൊക്രട്ടിക് പാർട്ടി സ്ഥാനാർഥിയായ ജോ ബൈഡന്റെ പ്രധാന വാഗ്ദാനവും. ട്രംപിന്റെ നിഷ്ക്രിയത്വവും നിഷേധവുമാണ് കാട്ടുതീയും വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്ക് വഴിവച്ചതെന്ന് ബൈഡൻ ‍ ആരോപിക്കുന്നത്.

കാർബൺ ‍ പുറന്തള്ളൽ ‍ കുറയ്ക്കാനുള്ള ‍ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്നും ഉറപ്പ് നൽകുന്നതിനൊപ്പം 2035 ഓടെ വൈദ്യുതിയിൽ ‍നിന്ന് കാർബൺ ‍ പൂർണമായി നീക്കം ചെയ്യുമെന്നാണ് ബൈഡന്റെ ഉറപ്പ് .

Leave A Reply

Your email address will not be published.