സംസ്ഥാനത്ത അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്താനുള്ള ശ്രമവുമായി സർക്കാർ ഇടപെടൽ.

0

തിരുവനന്തപുരം: സംസ്ഥാനത്ത അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്താനുള്ള ശ്രമവുമായി സർക്കാർ ഇടപെടൽ.നാഫെഡിൽ നിന്ന് സാവള വാങ്ങി കുറഞ്ഞ വിലയ്ക്ക് നൽകാനുള്ള നടപടി കൃഷി വകുപ്പ് ആരംഭിച്ചു. 50 ടൺ സാവളയാണ് നാഫെഡിൽ നിന്ന് വാങ്ങുനിരിക്കുന്നത്. കിലോക്ക് 45 രൂപക്ക് ഹോർട്ടികോർപ്പ് വഴി വിതരണം ചെയ്യുമെന്ന് സൂചന. സംഭരണവിലക്ക് തന്നെ സവാള കിട്ടുമെങ്കിൽ കിലോക്ക് 35 രൂപ നൽകി വാങ്ങാൻ തയ്യാറെന്ന് മന്ത്രി സുനിൽകുമാർ.ഹോർട്ടികോർപ്പ് വഴി പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.