കുമ്മനത്തിന്റെ പ്രതിചേർക്കലിൽ പ്രതികരിച്ചു കെ.സുരേന്ദ്രൻ.

0

കൊച്ചി: കുമ്മനത്തിന്റെ പ്രതിചേർക്കലിൽ പ്രതികരിച്ചു കെ.സുരേന്ദ്രൻ. കുമ്മനത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി ചേർത്തതിലാണ് സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രൻ മുന്നോട്ടു വന്നത്. സംശുദ്ധമായ പൊതുജീവിതത്തിന് ഉടമയാണ് കുമ്മനമെന്നും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമ പരമായും നേരിടുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു.

അദ്ദേഹത്തെ വേട്ടയാടി ബിജെപിയെ തകർക്കാമെന്നാണ് സർക്കാർ ധരിക്കുന്നതെങ്കിൽ അത് നടക്കില്ലെന്നും, ഒരു ആരോപണവും കുമ്മനത്തിന്റെ മേൽ കെട്ടിച്ചമക്കാൻ ഈ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം പങ്കു വെച്ചു. സ്വർണക്കടത്ത് കേസിൽ നാണം കെട്ട് നിൽക്കുന്ന സർക്കാർ നീചമായ നടപടിയിലൂടെ ബിജെപിയെ തകർക്കാനുള്ള ശ്രമമാണ്. ഇതിനെ ഒറ്റക്കെട്ടായി നേരിടുമെന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്.

ആറന്മുള പുത്തേഴത്ത് ഇല്ലത്ത് സി ആർ ഹരികൃഷണന്റെ പരാതിയിലാണ് ആറന്മുള പൊലീസ് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി ചേർക്കാൻ കാരണം. പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വാഗദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസുള്ളത്. നാലാം പ്രതിയാണ് കുമ്മനം രാജശേഖരൻ. ബിജെപി എൻആർഐ സെൽ കൺവീനാറായ എൻ. ഹരികുമാർ അടക്കം ഒൻപത് പേരെ പ്രതി ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Leave A Reply

Your email address will not be published.