ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായി കുമ്മനം രാജേശേഖരനെ നിയമിച്ചു.

0

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശേഖരനെ നിയമിച്ചു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിനായി സുപ്രീം കോടതി നിർദേശിച്ച അഞ്ചംഗ ഭരണസമിതിയിലാണ് കുമ്മനം രാജശേഖരനെ കേന്ദ്രസർക്കാർ പ്രതിനിധിയായി നിയമിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഭരണ സമിതി ചെയർമാനായ ജില്ലാ ജഡ്ജിക്ക് കത്തു നൽകി. അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന ഹരികുമാരൻ നായരെ മാറ്റിയാണ് കുമ്മനത്തെ നാമനിർദ്ദേശം ചെയ്യുന്നതെന്ന് ജില്ലാ ജഡ്ജിക്കയച്ച കത്തിൽ സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കിയത്. തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിൻ്റെ നോമിനി, മുഖ്യതന്ത്രി , സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധി എന്നിവരാണ് അംഗങ്ങളായിരിക്കുക.

Leave A Reply

Your email address will not be published.