പാലക്കാട് വാളയാറിൽ ‍ അഞ്ചുപേർ ദ്രാവകം കഴിച്ച് മരിച്ചതിൽ ‍ കൂടുതൽ ‍ തെളിവുകളുമായി ‍ പോലീസ്.

0

പാലക്കാട് വാളയാറിൽ ‍ അഞ്ചുപേർ ദ്രാവകം കഴിച്ച് മരിച്ചതിൽ ‍ കൂടുതൽ ‍ തെളിവുകളുമായി ‍ പോലീസ്. വാറ്റുചാരായമാണെന്ന് ബോധ്യപ്പെടുത്തിയാണ് ശിവന്‍ വിതരണം ചെയ്തതെന്നാണ് നാട്ടുകാർ ‍അഭിപ്രായപ്പെടുന്നത്. മദ്യമാണോയെന്ന് വ്യക്തമല്ലാത്തതിനാൽ ‍ രാസപരിശോധനാഫലം വന്നാലേ അന്വേഷത്തിൽ പുരോഗതിയുണ്ടാകുകയുള്ളൂ.
പതിനേഴിന് ഉച്ചയ്ക്ക് ശേഷമാണ് ചെല്ലങ്കാവ് കോളനിയിലെ ശിവന്‍ മദ്യമാണെന്ന് ധരിപ്പിച്ചു മിക്കയിടത്തും വിതരണം ചെയ്തത്. സമീപ പ്രദേശത്തെ തൊഴിലാളികളോട് വാറ്റുചാരായമാണെന്ന് പറഞ്ഞായിരുന്നു നൽകിയിരുന്നു. ചിത്രങ്ങൾ ‍ നാട്ടുകാർ ‍ പൊലീസിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞദിവസം ലഭിച്ച കുപ്പികളും കന്നാസുകളും ബന്ധമുളളതാണോയെന്നുള്ള പരിശോധന പുരോഗമിക്കുന്നു.

കുപ്പിയിലുണ്ടായിരുന്നത് മദ്യമാണോ, സാനിറ്റൈസറാണോ, വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റാണോയെന്നും ഇനിയും തെളിയാനുണ്ട്. ആശുപത്രിയിൽ ‍ ചികിത്സയിലുളളവരും ആദിവാസി കോളനിയിലുളളവരും പല വിധത്തിലുളള മൊഴിയാണ് നൽകിയതെന്നതും സംശയം നിഴലിക്കുന്നു.

പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരം പ്രകാരം ആന്തരീകാവയവങ്ങൾക്ക് പൊളളലേറ്റതുപോലെയായാണ്‌ കാണുന്നത്. പ്രധാനകണ്ണികൾ ‍ മരിച്ചതോടെ രാസപരിശോധനാഫലം പ്രകാരമുളള അന്വേഷണം മാത്രമാണ് പൊലീസിനും എക്സൈസിനും ചെയ്യാനുള്ളത്.

Leave A Reply

Your email address will not be published.