സ്ത്രീ സുരക്ഷയിൽ രാജ്യത്തിന് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

0

കൊൽക്കത്ത: സ്ത്രീ സുരക്ഷയിൽ രാജ്യത്തിന് വലിയ പങ്കുണ്ടെന്നും അതിനാൽ സംഘടിതമായി വർത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമികളോട് യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും, വധശിക്ഷവരെ ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് ദുർഗപൂജ സന്ദേശത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചത്. പശ്ചിമ ബംഗാളിനെ അക്രമങ്ങളിൽ നിന്ന് മുക്തമാക്കണമെന്ന നിർദ്ദേശത്തെ മോദി സർക്കാരിനെ ഇത്തവണ തുണയ്ക്കുമോ എന്ന് കണ്ടറിയണം.

പശ്ചിമബംഗാളിൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് ഒരുക്കത്തിൻറ ശംഖ്നാദമായി മാറിയ ദുർഗ്ഗപൂജ ആഘോഷത്തിന് തുടക്കം കുറിച്ചുള്ള പ്രധാനമന്ത്രി അഭിസംബോധന ചെയ്തത് ഇപ്രകാരമായിരുന്നു. മോദിയുടെ പ്രസംഗം 98000 ബൂത്തുകളിൽ തത്സമയം കാണിച്ചായിരുന്നു സംസ്ഥാനങ്ങളിൽ ബിജെപിയുടെ നീക്കം നടന്നത്. രാഷ്ട്രീയം കാര്യമായില്ലെങ്കിലും പശ്ചിമബംഗാളിനുള്ള കേന്ദ്രസഹായം നേരിട്ടും സംസ്ഥാനത്തെ അക്രമങ്ങൾ പരോക്ഷമായും പരാമർശിച്ചായിരുന്നു നരേന്ദ്ര മോദി സംസാരിച്ചത്.

പാർട്ടി പ്രവർത്തകരുടെ ത്യാഗത്തിൻറെ ഫലം കൊയ്യാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നും മോദി പറഞ്ഞു. ഹാഥ്റസ് ബലാൽസംഗക്കൊല ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടിയാവുന്ന വേളയിൽ സ്ത്രീസുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന പ്രഖ്യാപനവും മോദിയുടെ വാഗ്ദാനം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കുന്ന രീതിയിൽ നിയമം ശക്തമാക്കിയെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞത്.

ബീഹാറിലും സ്ത്രീവോട്ടർമാരിലാണ് എൻഡിഎ സഖ്യത്തിൻ്റെ പ്രതീക്ഷ എന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഈ നയപ്രഖ്യാപനം. ലോക്സഭ തെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയ ബിജെപി ബംഗാളിൽ അധികാരം പിടിക്കാം എന്ന പ്രതീക്ഷയിലാണുള്ളത്. പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള ചർച്ചയും സജീവമാക്കിയാണ് ബിജെപിയുടെ ഈ ഒരുക്കം. ഇതിനിടെ ഗൂർഖ ജനമുക്തി മോർച്ച ഇന്നലെ എൻഡിഎ സഖ്യം അവസാനിപ്പിച്ചത് ബിജെപിക്ക് തിരിച്ചടിയായി മാറി .

Leave A Reply

Your email address will not be published.