യുവാക്കൾക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദനം

0

കോട്ടയം: കുറുപ്പന്തറയിൽ യുവാക്കൾക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദനം.ബസിൻ്റെ അമിതവേഗത ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. കോട്ടയം എറണാകളം റൂട്ടിൽ ഓടുന്ന ആവേ മരിയ ബസിലെ ജീവനക്കാരാണ് നടുറോഡിൽ യുവാക്കൾക്കെതിരെ മർദ്ധനം അഴിച്ചു വിട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പുതുപ്പള്ളി സ്വദേശികളായ ബിബിൻ വർഗീസ്, എബ്രഹാം എന്നിവർക്കാണ് ആക്രമം നേരിട്ടത്. എറണാകുളത്ത് നിന്ന് വരുന്നതിനിടെ ആവേ മരിയ ബസ് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഉരസിയിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് യുവാക്കൾ വെളിപ്പെടുത്തിയത്. ഇതോടെ യുവാക്കൾ ബസ് ഡ്രൈവറെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷവും ബസ് ഇതേ ബൈക്കിലും മറ്റൊരു സ്ക്കൂട്ടറിലും തട്ടിയിരുന്നു. തലനാരിഴയ്ക്കാണ് ഇരു വാഹനത്തിലും ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത്. ഇത് ചോദ്യം ചെയ്തതോടെ ബസിലെ കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ മൂന്ന് ജീവനക്കാർ യുവാക്കളെ മർദനം അഴിച്ചു വിട്ടു. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് ജീവനക്കാരെ പിടിച്ചുമാറ്റി യുവാക്കളെ രക്ഷിച്ചത്.

Leave A Reply

Your email address will not be published.