രാജ്യത്തു ആശയക്കുഴപ്പത്തിനു വഴിയിട്ടുകൊണ്ട് കോവിഡ് വാക്സിൻ.

0

രാജ്യത്തു ആശയക്കുഴപ്പത്തിനു വഴിയിട്ടുകൊണ്ട് കോവിഡ് വാക്സിൻ.വിലയിലാണ് ആശങ്ക നിഴലിക്കുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പു വാഗ്ദാനത്തിൽ സൗജന്യ വാക്സിൻ കടന്നുവന്നതോടെ കേന്ദ്രസർക്കാരിന്റെ രോഗപ്രതിരോധപദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യമൊട്ടാകെ വാക്സിൻ സൗജന്യമായി നൽകാനുള്ള സാധ്യത വിരളമാവുകയാണ്. വാക്സിൻ വിതരണത്തിന് കേന്ദ്രം 50,000 കോടി രൂപ മാറ്റിവച്ചെന്നാണു റിപ്പോർട്ട്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കാണ് ആദ്യം വാക്സിൻ ലഭ്യമാക്കുക.അതിനുള്ള മുൻഗണനാപട്ടികയും കേന്ദ്രം ഒരുക്കി.
വാക്സിൻ കേന്ദ്രസർക്കാർ് സംഭരിച്ചു കുറഞ്ഞവിലയ്ക്കു സംസ്ഥാനങ്ങൾക്കു നൽകാനാണ് പദ്ധതി. സൗജന്യമായി നൽകണോ, അതോ എത്ര രൂപ വരെ ഈടാക്കണം എന്നിവ സംസ്ഥാനങ്ങളുടെ തീരുമാനത്തിനു വിട്ടുകൊടുക്കുകയാണ്. നിലവിൽ തമിഴ്നാട് സൗജന്യ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാകും മിക്ക ഇടങ്ങളിലേയും തീരുമാനമെന്നാണ് സൂചന. സീറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണം നടത്തുന്ന കോവീഷീൽഡ് എന്ന വാക്സിനാണ് നിലവിൽ അന്തിമഘട്ടത്തിലുള്ളത്. അത് വിജയിച്ചാൽ 30 കോടി ഡോസ് വാക്സിൻ ജനുവരിയോടെ വിപണിയിലെത്തിയേക്കും. ഇതു മുഴുവൻ കേന്ദ്രസർക്കാർ സംഭരിക്കുമോ എന്നതിൽ ധാരണയായില്ല.

ഒരു ഡോസിന് 250 രൂപയാണു കമ്പനി കണക്കുകൂട്ടുന്ന വില. ബിൽ ഗേറ്റ്സ് ഫൗണ്ടേഷനും ഗാവി വാക്സിനും നൽകുന്ന സഹായം മൂലമാണ് 1000 രൂപ എന്നത് 250 ആയി ചുരുങ്ങിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിൽ വാക്സിൻ ഉറപ്പാക്കാനാണ് ഈ സഹായം നൽകുന്നത്. 29 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസ് വാക്സിനാണ് ഒരാൾക്ക് നൽകേണ്ടിവരുക. സംഭരണം , എത്തിക്കുന്നതിനുള്ള ചെലവ് എന്നിവ കൂട്ടിയാൽ 250രൂപയ്ക്ക് പുറമേ വരും ചെലവ്. നികുതിയുടെ കാര്യവും വ്യക്തമല്ല.

മുൻഗണന പട്ടികയനുസരിച്ചു ആരോഗ്യപ്രവർത്തകർക്കുശേഷം കേന്ദ്ര സംസ്ഥാന പൊലീസ് സേനാംഗങ്ങൾ, സായുധ സേന എന്നിവർക്ക് വാക്സിൻ ലഭ്യമാക്കാനാണ് തീരുമാനം. ഹോം ഗാർഡ്, മുൻസിപ്പൽ തൊഴിലാളികൾ, ആശ വർക്കർമാർ, ശുചീകരണ തൊഴിലാളികൾ, ഡ്രൈവർമാർ എന്നിവർക്കായിരിക്കും അടുത്ത മുൻഗണ എന്നാണ് സൂചന. വാക്സിൻ സൂക്ഷിക്കാൻ നിലവിലുള്ള 28,000 കോള്ഡ് സ്റ്റോറേജുകൾക്ക് പുറമെ കൂടുതൽ സംഭരണശാലകൾ ഒരുക്കാനും ശ്രമം ഉണ്ട്.

Leave A Reply

Your email address will not be published.