സംസ്ഥാനത്ത് അവയവദാന മാഫിയ:അന്വേഷണം ആരംഭിച്ചു ക്രൈംബ്രാഞ്ച്

0

തിരുവനന്തപുരം: കേരളത്തിൽ  അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ചീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. കേസ് എടുത്തതായും ക്രൈംബ്രാഞ്ച് അറിയിച്ചു.അനധികൃത അവയവ കൈമാറ്റങ്ങൾ വ്യാപകമാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി

സംസ്ഥാന  സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയിൽ വരും.ഐ ജി ശ്രീജിത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസ്. ആരെയും കേസിൽ പ്രതിയാക്കാതെയാണ് എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്. എസ്.പി. സുദർശൻ കേസ് അന്വേഷിക്കും. കൊടുങ്ങല്ലുർ കേന്ദ്രീകരിച്ച് നിരവധി പേർക്ക് അവയവം നഷ്ടമായതായി ക്രൈംബ്രാഞ്ച് പറയുന്നു

Leave A Reply

Your email address will not be published.