സംവരണത്തിൽ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് മുന്നോക്ക സംവരണം.

0

തിരുവനന്തപുരം:  സംവരണത്തിൽ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് മുന്നോക്ക സംവരണം. മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയത്. ഇതിനുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. മുന്നോക്ക വിഭാഗത്തിൽപ്പെട്ടവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ വ്യക്തികൾക്കാണ്   സർക്കാർ ജോലികളിൽ 10 ശതമാനം സംവരണമേർപ്പെടുത്തിയാണ്. വിജ്ഞാപന വരവറിയിച്ചതിനാൽ  ഇനിമുതലുള്ള എല്ലാ പി എസ്‍സി നിയമനങ്ങളും സംവരണാടിസ്ഥാനത്തിലായിരിക്കും.

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം തീരുമാനിച്ചെങ്കിലും ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തതിൻ പ്രകാരം  സംസ്ഥാനത്ത് നടപ്പിൽ വന്നിരുന്നില്ല.  മന്ത്രിസഭായോഗത്തിലാണ് ജസ്റ്റിസ് ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റിയുടെയും പിഎസ്.സിയുടെയും ശുപാർശകൾ പരിഗണിച്ചു കൊണ്ടുള്ള  കെഎസ്എസ്ആറിൽ ഭേദഗതി വരുത്താനുള്ള തീരുമാനമായത്.

ഈ പത്ത് ശതമാനം സംവരണവും പൊതുവിഭാഗത്തിനായിരിക്കും ബാധകം. അതിനാൽ ഇത് മറ്റ് സംവരണ വിഭാഗങ്ങൾക്ക് ഇതിൽ റോളില്ല. നാല് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാവും ആനുകൂല്യം. എൻഎസ്എസിനു  കടുത്ത അതൃപ്തിയായിരുന്നു സാമ്പത്തിക സംവരണം നടപ്പാക്കാത്തതിൽ.

പ്രകടമായ  പ്രക്ഷോഭത്തിനൊരുങ്ങാനാണ് എസ്എൻഡിപിയുടെ തീരുമാനം. ഇതിനായി എസ്എൻഡിപി    ഡോ. പൽപ്പുവിൻ്റെ ജന്മദിനമായ നവംബർ രണ്ട്  പ്രതിഷേധദിനമായി ആചരിക്കും.തെരഞ്ഞെടുപ്പിന് മുൻപായി നടത്തുന്ന ഈ പ്രഹസനം  എൻഎസ്എസ് അടക്കമുള്ള മുന്നോക്ക സമുദായങ്ങളെ ലക്ഷ്യമിട്ടാണെന്ന് പലതും കൂട്ടി വായിക്കുമ്പോൾ മനസിലാക്കാം.

Leave A Reply

Your email address will not be published.