ആശങ്ക ഉയര്‍ത്തികൊണ്ട്  വീണ്ടും കൊവിഡിന്റെ രണ്ടാം വരവ്.

0

പാരിസ്:  ആശങ്ക ഉയര്‍ത്തികൊണ്ട്  വീണ്ടും കൊവിഡിന്റെ രണ്ടാം വരവ്. ഫ്രാൻസില്‍ 24 മണിക്കൂറിനിടെ മാത്രം നാല്‍പ്പതിനായിരം കേസുകളും 298 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു. റഷ്യ, പോളണ്ട്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ 10 ദിവസത്തിനിടയില്‍  രോഗികളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാമനം ഗബ്രിയേസസ് രോഗത്തെ പ്രതിരോധിക്കുന്നതില്‍ അടുത്ത ഏതാനും മാസങ്ങള്‍ നിര്‍ണായകമാണെന്ന് വ്യക്തമാക്കി. അടുത്ത വേനല്‍ക്കാലം വരെ കൊവിഡിനെതിരായ ഫ്രാന്‍സിന്റെ പോരാട്ടം തുടര്‍ന്നേക്കാമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും പ്രതികരിച്ചു

Leave A Reply

Your email address will not be published.