ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷം മനപൂർവ്വം ആരോപണം ഉന്നയിക്കുകയാണെന്ന് മന്ത്രി കെ കെ ശൈലജ.

0

ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷം മനപൂർവ്വം ആരോപണം ഉന്നയിക്കുകയാണെന്ന് മന്ത്രി കെ കെ ശൈലജ. ചെറിയ പ്രശ്നങ്ങളെ പെരുപ്പിച്ച് കാണിക്കുകയാണെന്നും, ഇത്തരം ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും മന്ത്രി ആരോപിച്ചു.

ഇന്ത്യയിൽ കൊവിഡിനെ ഏറ്റവും ഫലപ്രതമായി നിയന്ത്രിച്ചത് കേരളമാണ്. മരണ നിരക്ക് കുറക്കാനും കഴിഞ്ഞിട്ടുണ്ട്. ഡോ. നജ്മ ചെയ്ത ശരി തെറ്റുകളെ കുറിച്ച് പറയുന്നില്ല. കേരളത്തിന് ആവശ്യമുള്ളത്ര വെൻ്റിലേറ്ററുകളുണ്ട്.

ജീവനക്കാരുടെ കുറവ് മാത്രമാണ് കാസർകോട് ആരോഗ്യമേഖലയിലെ ബുദ്ധിമുട്ടിനു കാരണം. വേണ്ടത്ര ആരോഗ്യ പ്രവർത്തകരെ കിട്ടുന്നില്ല എന്നതാണ് ടാറ്റ ആശുപത്രിയുടെ പ്രതിസന്ധി. രണ്ട് ആഴ്ച്ചയ്ക്കകം  ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.