എൽജെപി നേതാവ് ചിരാഗ് പസ്വാന്റെ വാദങ്ങൾ തള്ളി ബിജെപി.

0

എൽജെപി നേതാവ് ചിരാഗ് പസ്വാന്റെ വാദങ്ങൾ തള്ളി ബിജെപി. മുഖ്യമന്ത്രി പദവി നിതീഷ് കുമാറിനാണെന്നതിൽ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബേ പറഞ്ഞു. ചിരാഗിന്റെ പ്രസ്താവനകൾ മൂലമുണ്ടായ ആശയക്കുഴപ്പങ്ങൾ മാറിയെന്നും, എൽജെപിയുമായി യാതൊരു തരത്തിലുള്ള നീക്കുപോക്കുമില്ലെന്നും അശ്വനി കുമാർ ചൗബേ വ്യക്തമാക്കി.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലയിട്ടതും ഉദാഹരണമായി ബിജെപി ചൂണ്ടിക്കാട്ടി. ബിഹാറിൽ ജെഡിയു – 122 ബിജെപി – 121 എന്നിങ്ങനെയാണ് സീറ്റ് വീതം വച്ചത്. ബിജെപിയുടെ 11 സീറ്റ് വികാസ്ശീൽ ഇൻസാൻ പാർട്ടിക്ക് നൽകി.
എൽജെപിയുടെ പിന്തുണയോടെ ബിജെപി സർക്കാരുണ്ടാക്കുമെന്ന ചിരാഗ് പസ്വാന്റെ അവകാശവാദം ബിജെപി തള്ളി. ചിരാഗുമായി ഒരു ധാരണയുമില്ല എന്നും ബിജെപി നേതൃത്വം പറഞ്ഞു.
ബിജെപി എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ നേതാക്കളുടെ ഇപ്പോഴത്തെ നിലപാടിൽ മാറ്റമുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് ബിഹാർ.

Leave A Reply

Your email address will not be published.