ലോക്സഭയിൽ മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട തിരുമാളവനെതിരെ കേസ്.

0

ചെന്നൈ: ലോക്സഭയിൽ മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധമറിയിച്ച എംപിയും വി.സി.കെ നേതാവുമായ തിരുമാളവനെതിരെ കേസ്. ചെന്നൈ പൊലീസിന് ബിജെപി തമിഴ്നാട് ഘടകമാണ് കേസു നൽകിയത്.

മനുസ്മൃതിയുടെ സത്ത സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് എന്നായിരുന്നു തിരുമാളവന്റെ പ്രസംഗം. സാമുദായിക സംഘർഷത്തിന് ഇടം നൽകിയെന്ന് ആരോപിച്ചാണ് പൊലീസ് നടപടി. എന്നാൽ കേസ് പിൻ ‍വലിക്കണമെന്നാണ് സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളുടെ ‍ ആവശ്യം.

ഡിഎംകെ അധ്യക്ഷൻ ‍ എംകെ സ്റ്റാലിന്‍, ജിഗ്നേഷ് മേവാനി ഉൾപ്പെടെയുള്ളവർ തിരുമാളവവന് പിന്തുണയുമായി ‍ മുന്നോട്ടു വന്നു. എന്നാൽ സ്ത്രീകളെ അപമാനപ്പെടുത്തുന്നതാണ് തിരുമാവളവന്റെ പ്രസ്താവനയെന്ന് ബിജെപി നേതാവ് ഖുശ്ബുവിന്റെ ആരോപണം.

Leave A Reply

Your email address will not be published.