അണുബാധാ നിയന്ത്രണം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി ആരോഗ്യ വകുപ്പ്.

0

തിരുവനന്തപുരം: അണുബാധാ നിയന്ത്രണം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി ആരോഗ്യ വകുപ്പ്. ഡയാലിസിസ് സെന്ററുകളിലും അർബുദ ചികിൽസാ കേന്ദ്രങ്ങളിലുമാണ് അണുബാധ നിയന്ത്രണം ആവശ്യമായി വരിക. ഡയാലിസിസ് ചെയ്യുന്നവരിലും അർബുദ രോഗികളിലും കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് കൂടുതലാണെന്ന നിരീക്ഷണത്തെ തുടർന്നാണ് പുതിയ നിർദ്ദേശം. റിപ്പോർട്ടു പ്രകാരം മരിച്ചവരിൽ കൂടുതൽ പേർക്കും രക്തസമ്മർദ്ദവും പ്രമേഹവും ബാധിച്ചിരുന്നതായി കണ്ടെത്തി.ഓഗസ്റ്റിലെ മരണങ്ങൾ അവലോകനം ചെയ്യുന്ന റിപ്പോർട്ടിലാണ് ഇതു കണ്ടെത്തിയത്.

Leave A Reply

Your email address will not be published.