കർശന നിയന്ത്രണങ്ങളോടെ ദസ്റ ആഘോഷം.

0

ഉത്തരേന്ത്യയിൽ ഇന്ന് ദസ്റ ആഘോഷം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈക്കുറി നിയന്ത്രണങ്ങളോടെയാണ് ആഘോഷം. ദില്ലി ഉൾപ്പെടെയുള്ള നഗരങ്ങൾ പ്രധാന സ്ഥലങ്ങളിൽ ഒന്നും ഇത്തവണ ആഘോഷങ്ങൾ ഇല്ല. പടക്കങ്ങൾ നിറച്ച് രാവണന്റെയും കുംഭകർണന്റെയും കോലങ്ങൾക്ക് തീകൊളുത്തുന്ന ചടങ്ങിനും നിയന്ത്രണങ്ങളുണ്ട്. ആൾക്കൂട്ടം ഒഴിവാക്കാൻ ആഘോഷസമിതികൾക്ക് നിർദ്ദേശം.രാഷ്ട്രപതി റാം നാഥ് കോവിന്ദ് ജനങ്ങൾക്ക് ദസ്റ ആശംസകൾ നേർന്നു. നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടാണ് ആഘോഷങ്ങൾ നടക്കുന്നത്. 

Leave A Reply

Your email address will not be published.