സലാഹുദ്ദീൻ കൊലയിൽ 4പേർ കൂടി പിടിയിൽ.

0

കണ്ണൂർ ‍: സലാഹുദ്ദീൻ കൊലയിൽ 4 പേർ കൂടി പിടിയിൽ. കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനായിരുന്ന സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ 4 ആർഎസ്എസ് പ്രവർത്തകരാണ് പിടിയിലായത്. മൊകേരി സ്വദേശി യാദവ്, ചെണ്ടയാട് സ്വദേശി മിഥുൻ, കോളയാട് സ്വദേശി രാഹുൽ, കണ്ണോത്ത് സ്വദേശി അശ്വിൻ എന്നിവരരെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി തൊക്കിക്കൊടി പാലാഴി ക്ഷേത്രത്തിന് സമീപത്ത് നിന്നുമാണ് കണ്ണവം സിഐയുടെ നേതൃത്വത്തിൽ ഉള്ള സംഘം ഇവരെ പിടി കൂടിയത്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇനി പിടിയിലാകാൻ ബാക്കി ഉള്ളത് ഒരാൾ കൂടിയാണ്.

സെപ്റ്റംബർ എട്ടിനായിരുന്നു എസ്ഡിപിഐ പ്രവർത്തകനായ സലാഹുദ്ദീനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിൽ ‍ വച്ചുതന്നെ സലാഹുദ്ദീൻ ‍ മരണപ്പെട്ടു. കണ്ണവത്തെ എസ്ഡിപിഐ പ്രാദേശിക നേതാവാണ് സലാഹുദ്ദീൻ. ‍മരിച്ച സലാഹുദ്ദീൻ 2018 ജനുവരിയിൽ ‍ എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദിനെ വധിച്ച കേസിലെ ഏഴാം പ്രതി കൂടിയാണ്. ഈ കേസിൽ ‍ ജാമ്യത്തിൽ കഴിയുമ്പോളായിരുന്നു അക്രമം.

Leave A Reply

Your email address will not be published.