കപിൽദേവ് ആശുപത്രി വിട്ടു

0

മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം കപിൽദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായിരുന്നു.വ്യാഴാഴ്ച രാത്രിയാണ് കപില്‍ ദേവിനെ ഓഖ്‌ല ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റി നടത്തുകയായിരുന്നു. സുഹൃത്തും മുൻ ഇന്ത്യൻ താരവുമായ ചേതൻശർമയാണ് ഡിസ്ചാർഡ് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
നില മെച്ചപ്പെട്ടതോടെ കപിൽ ദേവ് വൈകാതെ ആശുപത്രി വിടുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. സച്ചിൻ, ലക്ഷ്മൺ, വിരാട് കോലി, യുവരാജ് സിങ്, സൈന നെഹ്‌വാൾ തുടങ്ങിയവരെല്ലാം സൗഖ്യമാശംസിച്ചു.

Leave A Reply

Your email address will not be published.