വാളയാർ പെൺകുട്ടികൾക്ക് നീതി തേടി ഇന്ന് മുതൽ വീട്ടുമുറ്റത്ത് സത്യഗ്രഹം ഇരിക്കുമെന്ന് രക്ഷിതാക്കൾ.

0

പാലക്കാട്: വാളയാർ പെൺകുട്ടികൾക്ക് നീതി തേടി ഇന്ന് മുതൽ വീട്ടുമുറ്റത്ത് സത്യഗ്രഹം ഇരിക്കുമെന്ന് രക്ഷിതാക്കൾ. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി വന്ന് 1 വർഷം പൂർത്തിയാകുന്ന ഒക്ടോബർ 25 മുതൽ ഒരാഴ്ച വരെയാണ് സമരം നടക്കുക. കോടതി മേൽനോട്ടത്തിലുളള പുനരന്വേഷണമാണ് സത്യാഗ്രഹത്തിനു പിന്നിലുള്ള ആവശ്യം.

2019 ഒക്ടോബർ 25നാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് വാളയാർ കേസിലെ മൂന്ന് പ്രതികളെയും പാലക്കാട് പോക്സോ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. എന്നാൽ ഇതിന് ഒരാഴ്ച മുമ്പ് ഒരു പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രോസിക്യൂഷന്റെ പരാജയത്തിൽ പ്രതിക്ഷേധിച്ചു
ഒരുവർഷത്തിനകം വാളയർ നിരവധി സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

ഇതിനിടെ, പെൺകുട്ടികളുടെ അച്ഛനും അമ്മയും മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. ഏതന്വേഷണത്തിനും കൂടെയെന്ന് സർക്കാർ ഉറപ്പും നൽകി. പോക്സോ കോടതി വിധി റദ്ദാക്കണമെന്ന സർക്കാർ അപ്പീലിൽ അടുത്തയാഴ്ച ഹൈക്കോടതിയിൽ വാദം തുടങ്ങാനിരിക്കെയാണ് നീതി
വൈകുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ സത്യാഗ്രഹ സമരം. ഇതിനിടെ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ, പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന് റിപ്പോർട്ട് ചെയ്തു.

കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് നിലനിൽക്കെ, അന്വേഷണ മേധാവിയായ ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നൽകിയത് അട്ടിമറിയായാണ് മാതാപിതാക്കൾ പ്രതികയ്ക്കുന്നത്. നടപടിക്രമങ്ങൾക്ക് സാങ്കേതികമായ കാലതാമസമുണ്ടാകുമെന്നാണ് സർക്കാർ വിശദീകരണം. ആദ്യം പിന്തുണയറിച്ച പുന്നല ശ്രീകുമാറിനെതിരെ വരെ ആരോപണമുന്നയിച്ച് കുടുംബം വന്നിരുന്നു.ഇങ്ങനെ അവർ സ്വന്തം നിലപാട് വ്യക്തമാക്കുമ്പോൾ വാളയാർ വീണ്ടും മറ്റൊരു സമരത്തിന് മണ്ണാവുകയാണ്.

Leave A Reply

Your email address will not be published.