ധനമന്ത്രി നിര്‍മല സീതാരാമന് മറുപടിയുമായി രാഹുല്‍ ഗാന്ധി.

0

ധനമന്ത്രി നിര്‍മല സീതാരാമന് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പീഡനകേസുകളിൽ രാഹുൽ ഗാന്ധി നിശബ്ദത പാലിക്കുന്നു എന്നായിരുന്നു ആരോപണം. രാജ സ്ഥാനിലും പഞ്ചാബിലും ബലാത്സംഗങ്ങള്‍ നടന്നെങ്കിലും സര്‍ക്കാരുകള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ നീതി നിഷേധിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ ഉണ്ടായാല്‍ നീതിക്കായി പോരാടുമെന്നും രാഹുൽ പറഞ്ഞു.

അതേസമയം, പഞ്ചാബിലെ ഹോഷിയാർപുരിൽ ആറു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം അത്യധികം ഞെട്ടലുണ്ടാകുന്നതാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയ പര്യടനം അവസാനിപ്പിച്ച് പഞ്ചാബിലെത്തണമെന്നും വനിതകൾക്കെതിരായ അക്രമം ശ്രദ്ധിക്കണമെന്നും ജാവഡേക്കർ ആവശ്യപ്പെട്ടു.
സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ടാണ്ഡയിലെത്തി ഇരയുടെ കുടുംബത്തെ സന്ദർശിച്ചില്ല. അവരുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വനിതകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ശ്രദ്ധ ചെലുത്തുന്നില്ല. എന്നാൽ ഹത്രസിലും മറ്റു സ്ഥലങ്ങളിലും ഇരകളുടെ കുടുംബത്തിനൊപ്പംനിന്ന് ചിത്രമെടുക്കുകയാണ്– ജാവഡേക്കർ പറഞ്ഞു.

പഞ്ചാബിലെ ടാണ്ഡയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം ജീവനോടെ തീ കൊളുത്തുകയായിരുന്നു. കുട്ടിയുടെ പകുതി കത്തിയ മൃതദേഹം കന്നുകാലികളുടെ ഷെഡിനു സമീപത്തുനിന്നാണു കണ്ടെത്തിയത്. സംഭവത്തിൽ പഞ്ചാബിലെ ജലാൽപുര്‍ സ്വദേശികളായ സുർപ്രീത് സിങ്ങിനെയും മുത്തച്ഛൻ സുർജിത് സിങ്ങിനെയും അറസ്റ്റു ചെയ്തു. പെൺകുട്ടിയെ ബിസ്കറ്റ് കാണിച്ചു വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

Leave A Reply

Your email address will not be published.