തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും.

0

തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മല്‍സരിക്കേണ്ട എന്നാണ് തീരുമാനം. മികച്ച പ്രകടനം നടത്തിയ കൗണ്‍സിലര്‍മാര്‍ക്ക് അവസരം നല്‍കും എന്ന് ബിജെപി പറഞ്ഞു . സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ സജീവമായതോടെ തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ചൂടിലായി.ഡിസിസി അംഗങ്ങളടക്കം പ്രമുഖ കോൺഗ്രസ്‌ നേതാക്കൾ മത്സരത്തിനുണ്ടാകും.
എല്‍ഡിഎഫ് 44, ബിജെപി 34, യുഡിഎഫ് 21 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. സീറ്റ് നിര്‍ണയ ചര്‍ച്ചകളില്‍ ഇത്തവണയും ഇടതുമുന്നണിയാണ് മുന്നിൽ . ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിക്കും. മേയര്‍ കെ.ശ്രീകുമാര്‍ മല്‍സരിക്കുന്നെങ്കില്‍ ഇത്തവണ കരിക്കകം വാര്‍ഡിലായിരിക്കും. മേയര്‍ സ്ഥാനം വനിതയ്ക്കായതിനാല്‍ സിപിഎം സംസ്ഥാന സമിതിയംഗം അടക്കം മല്‍സരിക്കുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും സിപിഎം കേന്ദ്രങ്ങള്‍ അത് നിഷേധിച്ചു.
കോർപറേഷൻ സ്ഥിരം സമിതിയില്‍ അംഗങ്ങളായ വനിതകളില്‍ ഒരാളെ ഭരണംകിട്ടിയാല്‍ മേയറാക്കാനാണ് ആലോചന. മികച്ച പ്രകടനം നടത്തിയ കൗണ്‍സിലര്‍മാരെ അവരുടെ വാര്‍ഡിലോ പുതിയ വാര്‍ഡുകളിലോ നിയോഗിക്കും.

സ്ഥാനാര്‍ഥി നിര്‍ണയം പാളിയത് കഴിഞ്ഞ തവണത്തെ തിരിച്ചടിക്കു കാരണമായതിനാൽ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇത്തവണ വാര്‍ഡ് സമിതികളുടെ നിര്‍ദേശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ഘടകകക്ഷികള്‍ക്കിടയില്‍ സീറ്റുവിഭജനം രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. ഈ മാസം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.
കോര്‍പറേഷനില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. നൂറുവാര്‍ഡുകളിലും കടുത്ത ത്രികോണ മല്‍സരം നടക്കുമെന്നതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയം ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്

Leave A Reply

Your email address will not be published.