കുഞ്ഞുങ്ങൾ ഇന്ന് അക്ഷരങ്ങളുടെ ലോകത്തേക്ക്;

0

കുഞ്ഞുങ്ങൾ ഇന്ന് അക്ഷര ലോകത്തേക്ക്.പതിവ് ആഘോഷങ്ങളില്ലാതെയാണ് കുഞ്ഞുങ്ങൾ ഇന്ന് വിദ്യാരംഭം കുറിക്കുന്നത്. പരമാവധി വീടുകളിൽ തന്നെ വിദ്യാരംഭം കുറിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.ഗുരുക്കന്മാർക്ക് പകരം ഇത്തവണ സ്വന്തം രക്ഷിതാവിൻ്റെ വിരലുകളാകും കുഞ്ഞുങ്ങളെ ആദ്യക്ഷരം എഴുതിക്കുക

ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എഴുത്തിനിരുത്ത്.  തിരുവനന്തപുരം പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ ഒരേ സമയം പതിനഞ്ചു കുട്ടികളെ രക്ഷിതാക്കൾ അക്ഷരമെഴുതിക്കും. സമ്പർക്കം ഒഴിവാക്കാൻ എഴുതാനുള്ള അരിയും തളികയും അവരവർ തന്നെ കൊണ്ടുവരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.പൂർണമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഇത്തവണ ഹരിശ്രീ കുറിക്കുന്നത്. 

Leave A Reply

Your email address will not be published.