രാജസ്ഥാന് അവിസ്മരണീയ വിജയം.

0

അബുദാബി: രാജസ്ഥാന്  മിന്നുന്ന ജയം. മുംബൈയുടെ ബൗളിംഗ് നിരയെ ബെന്‍ സ്റ്റോക്സും സഞ്ജു സാംസണും ചേര്‍ന്ന് അടിച്ചുപറത്തി. ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണ പോരാട്ടമായിരുന്നു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 195/5, രാജസ്ഥാന്‍ റോല്‍സ് 18.2 ഓവറില്‍ 196/2.

മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ബെന്‍ സ്റ്റോക്സിന്‍റെ ആദ്യ ഐപിഎല്‍ സെഞ്ചുറിയുടെയും സഞ്ജു സാംസണിന്‍റെ ക്ലാസിക്ക് അര്‍ധസെഞ്ചുറിയുടെയും മികിവില്‍ രാജസ്ഥാന്‍ 10 പന്ത് ബാക്കി നിര്‍ത്തി രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.

60 പന്തില്‍ 107 റണ്‍സുമായി സ്റ്റോക്സും 31 പന്തില്‍ 54 റണ്‍സുമായി സഞ്ജുവും പുറത്താകാതെ നിന്നു. ജയത്തോടെ രാജസ്ഥാന്‍ അവസാന സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോറ്റെങ്കിലും മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നു.

Leave A Reply

Your email address will not be published.