പ്രശസ്ത നടൻ സീൻ കോണറി അന്തരിച്ചു

0

ഏഴ് സിനിമകളിലൂടെ ജയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ പ്രശസ്ത നടൻ സർ സീൻ കോണറി അന്തരിച്ചു. 90 വയസായിരുന്നു. സ്കോട്ടിഷ് താരത്തിന്റെ മരണവാർത്ത കുടുംബമാണ് പുറത്തുവിട്ടതെന്ന് ബിബിസി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

1962 മുതല്‍ 1983 വരെ ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ നായകനായ ഷോണ്‍ കോണറി നാലുപതിറ്റാണ്ടിലേറെക്കാലം ഹോളിവുഡിലെ എണ്ണപ്പെട്ട താരമായിരുന്നു. ജെയിംസ് ബോണ്ട് വേഷം അവതരിപ്പിച്ച അഭിനേതാക്കളില്‍ ഏറ്റവും മികച്ചയാളായി ഒട്ടുമിക്ക അഭിപ്രായസര്‍വേകളും തിരഞ്ഞെടുത്തത് കോണറിയെയാണ്.
ഡോക്ടര്‍ നോ ഉള്‍പ്പെടെയുള്ള ബോണ്ട് ചിത്രങ്ങളും ഇന്‍ഡ്യാനാ ജോണ്‍സ് ആന്‍ഡ് ദ് ലാസ്റ്റ് ക്രൂസേഡ്, ദ് ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍ തുടങ്ങിയവയും വന്‍ജനപ്രീതി നേടി. 1988 ല്‍ ദ് അണ്‍ടച്ചബ്ള്‍സ് എന്ന ചിത്രത്തിലൂടെ ഷോണ്‍ കോണറി മികച്ച സഹനടനുള്ള ഓസ്കര്‍ കരസ്ഥമാക്കി. ഗോള്‍ഡന്‍ ഗ്ലോബും ബാഫ്റ്റയും ഉള്‍പ്പെടെ ഒട്ടേറെ രാജ്യാന്തരപുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

Leave A Reply

Your email address will not be published.