യൂത്ത് കോൺഗ്രസ് മാർച്ചിലുണ്ടായ ‍ സുരക്ഷാ വീഴ്ച പ്രശ്നത്തിൽ ‍ ഇന്റലിജൻസ് അന്വേഷണം.

0

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒൗദ്യോഗിക വസതിയിലേക്കുളള യൂത്ത് കോൺഗ്രസ് മാർച്ചിലുണ്ടായ ‍ സുരക്ഷാ വീഴ്ച പ്രശ്നത്തിൽ ‍ ഇന്റലിജൻസ് അന്വേഷണം. പൊലീസിനെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിന്റെ പ്രധാന കവാടത്തിന് മുമ്പിലെത്തി പ്രതിഷേധിച്ചപ്പോൾ മുഖ്യമന്ത്രി വസതിയിലുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് വിശദീകരണം നല്കാൻ പൊലീസ് കമ്മീഷണറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ക്ലിഫ് ഹൗസിലെത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത് രാത്രി ഏഴ് മണിയോടെയായിരുന്നു. ദേവസ്വം ബോർഡ് ജംങ്ഷന് സമീപം പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയായിരുന്നു.
ഇതിനിടെ പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്ക് ഓടിക്കയറുകയും ഗാർഡ് റൂമിന് മുമ്പിലെത്തി പ്രതിഷേധിക്കുകയും ചെയ്തു. പിന്നാലെ കൂടുതൽ പോലീസുകാരെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ, ഡിസിപി ദിവ്യ ഗോപിനാഥ് എന്നിവർ ‍ ക്ളിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു.
സുരക്ഷാ വീഴ്ചയിൽ ‍ നടപടിയുണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രണ്ടാം തവണയാണ് ക്ളിഫ് ഹൗസിലെ ‍ സുരക്ഷാ വീഴ്ച സംഭവിക്കുന്നത്. വ്യാഴാഴ്ച മഹിളാമോർച്ച പ്രവർത്തകർ ‍ വൻ ‍ സുരക്ഷ മറികടന്ന് സെക്രട്ടേറിയററിലെ മുഖ്യമന്ത്രിയുടെ ഒാഫീസിനു സമീപത്തോളം എത്തിയിരുന്നു. പ്രതിഷേധങ്ങൾ ഇനിയുമുണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് ക്ലിഫ് ഹൗസ് പരിസരം ഇപ്പോൾ സുരക്ഷാ സജ്ജമാണ്.

Leave A Reply

Your email address will not be published.