സ്വപ്ന സുരേഷിനെയും എം ശിവശങ്കറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള നീക്കം

0

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെയും എം ശിവശങ്കറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള ആവശ്യം മുന്നോട്ടു വച്ചുകൊണ്ട് ഇഡി. സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ തേടി ഇഡിയുടെ കോടതിയെ സമീപനം.

സ്വപ്നയുടെ ലോക്കറിൽ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് ചോദ്യം ചെയ്യാനാണ് സ്വപ്നയെയും കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടത്. മൂന്ന് ദിവസമാണ് സ്വപ്നയെ കസ്റ്റഡിയിലാവശ്യപ്പെട്ടുകൊണ്ട് ഇഡി കോടതിയെ സമീപിച്ചത്. സരിതിനെയും സന്ദീപിനെയും കസ്റ്റഡിയിൽ വേണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

Leave A Reply

Your email address will not be published.