രാജ്യത്തെ കൊവിഡ് പ്രതിരോധ പോരാളികൾക്ക് ലോകം പ്രശംസയുണ്ടെന്ന് നരേന്ദ്രമോദി.

0

അഹമ്മദാബാദ്: രാജ്യത്തെ കൊവിഡ് പ്രതിരോധ പോരാളികൾക്ക് ലോകം പ്രശംസയുണ്ടെന്ന് നരേന്ദ്രമോദി. ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്തെന്നും കർഷകരെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മോദി അഭിപ്രായപ്പെട്ടു. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കാവെയാണ് ഇത്തരത്തിൽ മോദി പ്രതികരിച്ചത്.

ജമ്മുകശ്മീരിലെ 370 അനുഛേദത്തിന്റെ റദ്ദാക്കൽ സർദാർ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നു എന്നാണ് മോദി ആവർത്തിച്ചത്. സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാർത്ഥ്യമാവുകയാണ്. ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കേണ്ടതുണ്ട്. ചിലർ തീവ്രവാദികളെ കൂട്ടുപിടിക്കുന്നുണ്ട്. ഭീകരവാദത്തിലൂടെ ഒരു നേട്ടവും ആർക്കും ഉണ്ടാകാൻ പോകുന്നില്ല. അതിനാൽ ലോകത്തെ തന്നെ ഒരു കുടുംബമായി കാണുന്ന കാഴ്ചപ്പാടാണ് വേണ്ടത്.

ഭീകരരെ നേരിടുന്നതിനിടയിൽ ഒരുപാട് ധീരജവാന്മാരെ ഇതിനോടകം തന്നെ ഇന്ത്യക്ക് നഷ്ടമായി. അത് രാജ്യത്തിന് ഒരിക്കലും മറക്കാനാവുന്നതല്ല. അതിർത്തിയിലെ ഏത് വെല്ലുവിളിയെയും നേരിടാൻ ഇന്ത്യൻ സൈന്യം എപ്പോഴും സജ്ജമാണ്. സമാധാനം എന്ന സന്ദേശമാണ് ഇന്ത്യക്ക് ലോകത്തിന് എപ്പോഴും നൽകാനുള്ളത്. ചിലർ പുൽവാമ ആക്രമണത്തിൽ രാഷ്ട്രീയം കളിക്കുന്നു. പുൽവാമ രാഷ്ട്രീയ വത്കരിക്കുന്നതിൽ ഖേദമുണ്ട്.രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ലെന്ന് മോദി കൂട്ടിച്ചേർത്തു.

സർദാർ വല്ലഭായി പട്ടേലിൻ്റെ 145ാം ജന്മദിന പരിപാടികളുടെ ഭാഗമായി ഗുജറാത്തിലെ കെവാഡിയയിൽ നർമ്മദ നദീതീരത്തുള്ള പട്ടേൽ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയിട്ടുണ്ട്. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരേഡിലും പ്രധാനമന്ത്രി പങ്കെടുക്കുകയുണ്ടായി.

Leave A Reply

Your email address will not be published.