പബ്ലിക് അഫെയേഴ്സ് സെന്റർ (pac) കേരളത്തെ മികച്ച ഭരണമുള്ള സംസ്ഥാനം

0

ബെംഗളൂരു: പബ്ലിക് അഫെയേഴ്സ് സെന്റർ (pac) കേരളത്തെ മികച്ച ഭരണമുള്ള സംസ്ഥാനം.മുൻ ഐഎസ്ആർഒ ചെയർമാനായ കസ്തൂരിരംഗനാണ് അധ്യക്ഷൻ. രണ്ടും മൂന്നും സ്ഥാനങ്ങളിൽ തമിഴ്‌നാടും ആന്ധ്ര പ്രദേശും. പട്ടികയിൽ ഏറ്റവും താഴെയാണ് യുപി.ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻജിഒയായിരുന്നു പബ്ലിക് അഫേയ്സ് സെൻ്റർ.

ഒന്നാം സ്ഥാനത്ത് എത്തിയ കേരളം 1.388 പോയിന്റാണ് നേടിയത്. തമിഴ്നാട് 0.912, ആന്ധ്രാപ്രദേശ് 0.531,കർണാടക 0.468 എന്നിങ്ങനെയാണ് ആദ്യ നാല് സ്ഥാനങ്ങളിലെ സംസ്ഥാനങ്ങളുടെ പ്രകടനം. ആദ്യ നാല് സ്ഥാനങ്ങളും നേടിയത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ എന്നീ സംസ്ഥാനങ്ങളാണ് റാങ്കിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത്. ഇവ മൂന്നിനും മൈനസ് മാർക്കാണ് ലഭിച്ചത്. 1.461, -1.201, -1.158 എന്നിങ്ങനെയാണ് റാങ്ക് പട്ടികയിലെ അവസാന സംസ്ഥാനങ്ങളുടെ പോയിൻ്റ് നില. മണിപ്പൂർ (-0.363), ദില്ലി (-0.289) ഉത്തരാഖണ്ഡ് (-0.277) എന്നിവയാണ് മൈനസ് പോയിൻ്റുകൾ നേടിയ മറ്റു സംസ്ഥാനങ്ങൾ.

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ​ഗോവ ഒന്നാമത് എത്തിയിട്ടുണ്ട്. 1.754 പോയിൻ്റാണ് ​ഗോവ നേടിയിട്ടുള്ളത്. ഈ വിഭാഗത്തിൽ മേഘാലയ 0.797ഉം, ഹിമാചൽ പ്രദേശ് 0.725ഉം പോയിൻ്റുകൾ നേടി. 1.05 പോയിൻ്റുമായി ചണ്ഡീഗഢ് കേന്ദ്രഭരണപ്രദേശങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചേർന്നു. പുതുച്ചേരി (0.52) ലക്ഷദ്വീപ് (0.003). ദാദർ ആൻഡ് നഗർ ഹവേലി(-0.69) ആൻഡമാൻ, ജമ്മു കശ്മീർ (-0.50) നിക്കോബാർ (-0.30) എന്നിവയാണ് കേന്ദ്രഭരണപ്രദേശങ്ങളിൽ പിന്നിൽ നിൽക്കുന്നത്. തുല്യനീതി, വളർച്ച, സ്ഥിരത എന്നിവയാണ് സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന പട്ടികയുടെ പിഎസി മാനദണ്ഡം.

Leave A Reply

Your email address will not be published.