ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ച്ച; അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു

0

തിരുവനന്തപുരം : ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ അച്ചടക്ക നടപടിയായി അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. മ്യൂസിയം സിഐയേയും , എസ്ഐയേയും സ്ഥലം മാറ്റി. എ.ആർ ക്യാമ്പിലേക്കാണ് ഇവർക്ക് സ്ഥലം മാറ്റം. മുഖ്യമന്ത്രിയുടെ ഓദ്യോഗികവസതിയായ ക്ലിഫ് ഹൗസിലേക്ക് പൊലീസിനെ വെട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തിയതാണ് അച്ചടക്ക നടപടിക്ക് കാരണം. സംഭവത്തിൽ കമ്മീഷണറേയും ഡി.സിപിയേയും വിളിച്ച് മുഖ്യമന്ത്രി കാരണം തിരക്കിയിരുന്നു.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് പ്രതിഷേധം നടന്നത്. ദേവസ്വം ബോർഡ് ജംഗ്ഷന് സമീപം പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. എന്നാൽ ഇതിനിടെ പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ക്ലീഫ് ഹൗസിൻ്റെ ഗേറ്റ് വരെ ഓടിക്കയറി ഗാർഡ് റൂമിന് മുമ്പിലെത്തി പ്രതിഷേധിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.