സംസ്ഥാനത്തെ നിരോധനാജ്ഞ തുടരുന്ന കാര്യത്തിൽ ജില്ലാ കളക്ടര്‍ക്ക് തീരുമാനം എടുക്കാം

0

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിരോധനാജ്ഞ തുടരുന്ന കാര്യത്തിൽ ജില്ലാ കളക്ടര്‍ക്ക് തീരുമാനം എടുക്കാം. നിരോധനാജ്ഞ നാളെ തീരുന്ന സാഹചര്യത്തിലാണ് തീരുമാനം. തിരുവനന്തപുരം ജില്ലയിൽ 144 തുടരുന്നതിൽ തീരുമാനം നാളെ എടുക്കുമെന്ന് കളക്ടർ അറിയിച്ചു.

എറണാകുളം ജില്ലയിൽ 15 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടിയാതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഇതിനാൽ നവംബർ പതിനഞ്ച് വരെ ജില്ലയിൽ നിരോധനാജ്ഞ തുടരും. കൂടാതെ പത്തനംതിട്ട ,തൃശൂർ, മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിലും നിരോധനാജ്ഞ നവംബർ 15 വരെ നീട്ടിയിട്ടുണ്ട്. നിലവിൽ ഉള്ളതുപോലെ വിവാഹ ചടങ്ങുകളിൽ 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും മാത്രമേ അനുവദിക്കൂ. പൊതുസ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.