81 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം.

0

ഡൽഹി: 81 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം. 48,268 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 81,37,119 ആയി ഉയർന്നു. പ്രതിദിന കണക്ക് അര ലക്ഷത്തിൽ താഴെയായി തുടരുന്നുവെന്നതാണ് ഏക ആശ്വാസം. എന്നാൽ നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം ആറ് ലക്ഷത്തിനും താഴെയെത്തി. രാജ്യത്തെ രോഗമുക്തരുടെ എണ്ണം 74 ലക്ഷം കടന്നു. 74,32,829 പേർ ഇത് വരെ രോഗമുക്തി നേടിയിട്ടുണ്ട്.

ഇന്നലെ 551 മരണമാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,21,641 ആയി. നിലവിൽ 5,82,649 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. രോഗമുക്തി നിരക്ക് 91.34% ശതമാനമാണ് .

മഹാരാഷ്ട്രയിൽ 6190 പേർക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. 127 പേർ സംസ്ഥാനത്ത് മരിച്ചു. ഡൽഹിയിൽ സ്ഥിതി ഗുരുതരമാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിൽ 5891 പേർക്കാണ് രാജ്യ തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 24 പേർ കൂടി മരിച്ചതിൽ ഇപ്പോൾ മരണസംഖ്യ 7000 കടന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.