സ്ത്രീകളെ ബഹുമാനിക്കുന്നത് എങ്ങനെയെന്ന് ആൺകുട്ടികളെ പഠിപ്പിക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ.

0

ലഖ്നൗ: സ്ത്രീകളെ ബഹുമാനിക്കുന്നത് എങ്ങനെയെന്ന് ആൺകുട്ടികളെ പഠിപ്പിക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഇതിന്റെ ഭാഗമായി സ്കൂൾ സിലബസിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് യോഗി ആദിത്യനാഥ് സർക്കാർ.പ്രൈമറി, സെക്കണ്ടറി ക്ലാസുകളിലെ സിലബസിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ‘മിഷൻ ശക്തി’ പദ്ധതിയുടെ കീഴിൽ ആയിരിക്കും ഇത് ഉൾപ്പെടുത്തുക. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഒക്ടോബർ 25 വരെയുള്ള പ്രചരണത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് 6,349 കോളേജുകളിൽ നിന്നുള്ള 5,57,883 വിദ്യാർത്ഥികൾക്കായി വെബിനാറിലൂടെയും ബോധവത്ക്കരണ പരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി.

Leave A Reply

Your email address will not be published.