പ്ലേ ഓഫ്‌ സാധ്യത നിലനിർത്തി ഹൈദരാബാദ്

0

ദുബായ്:  പ്ലേ ഓഫ്‌ പട്ടികയിൽ ഇടം കണ്ടെത്താനുള്ള ജീവൻ മരണപോരാട്ടമായിരുന്നു ഇന്നലെ നടന്ന ഐപിഎൽ മത്സരം.

ആറ് വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്.അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 121 റൺസ് ഉയർത്തിയ ബാംഗ്ലൂറിനെ  14.1 ഓവറില്‍  മറികടന്നു. 32 പന്തില്‍ 39 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 120/7, സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓവറില്‍ 14.1 ഓവറില്‍ 121/5.

ജയത്തോടെ മികച്ച റണ്‍റേറ്റിന്‍റെ പിന്‍ബലത്തില്‍ ഹൈദരാബാദ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ബാംഗ്ലൂര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. അവസാന മത്സരത്തില്‍ ഡല്‍ഹിയെ കീഴടക്കിയാല്‍ ബാംഗ്ലൂരിന് പ്ലേ ഓഫ് ഉറപ്പിക്കാം. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റാലും മികച്ച റണ്‍റേറ്റുള്ളതിനാല്‍ ഹൈദരാബാദിന് പ്ലേ ഓഫ് പ്രതീക്ഷവെക്കാം.

Leave A Reply

Your email address will not be published.