മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ‍ സമരക്കാർ കടന്നുകയറ്റത്തിലെ സുരക്ഷാ വീഴ്ചയിൽ ‍ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകും ‍

0

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ‍ സമരക്കാർ കടന്നുകയറ്റത്തിലെ സുരക്ഷാ വീഴ്ചയിൽ ‍ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകും. ‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയിലാണ് പൊലീസ് വരുത്തിയ സുരക്ഷാ വീഴ്ചയിൽ. സുരക്ഷാ വീഴ്ചയുടെ കാരണം വിശദീകരിക്കാനെത്തിയ തിരുവനന്തപുരം കമ്മിഷണറെ കാണാൻ ‍ പോലും മുഖ്യമന്ത്രി വിസമ്മതിച്ചു. സമരങ്ങൾ തുടരുന്നതിനാൽ ‍നിലവിൽ സെക്രട്ടേറിയറ്റിലും ക്ളിഫ് ഹൗസിലും ഗേറ്റുകളെല്ലാം അടച്ച് കനത്ത സുരക്ഷ ഉറപ്പു വരുത്തി.
ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ‍എത്തി പ്രതിക്ഷേധിച്ചത്. വീട്ടിൽ നിന്ന് അരക്കിലോമീറ്റർ ‍ അകലെ ബാരിക്കേഡ് വച്ച് കാത്തിരുന്നെങ്കിലും സമരക്കാർ കടന്ന് പോയത് പൊലീസിന് അറിയാൻ സാധിച്ചില്ല. സമരക്കാരെത്തുന്നു എന്ന് അറിയിച്ചിട്ടും ജാഗ്രത കാട്ടിയില്ലെന്ന കുറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയം സി.ഐയെയും എസ്.ഐയെയും സ്ഥലം മാറ്റിയതും ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്യാനിടയായത്. ഇതാദ്യമല്ല തിരുവനന്തപുരം സിറ്റി പൊലീസിന് സുരക്ഷാവീഴ്ച സംഭവിക്കുന്നത്.

‍ ക്ളിഫ് ഹൗസിനടുത്തു ജൂലായിലും സമരക്കാർ എത്തിയിരുന്നു. കഴിഞ്ഞദിവസം ഉൾപ്പെടെ പലതവണ സെക്രട്ടേറിയേറ്റിേലക്ക് വനിതകൾ ‍ ഓടിക്കയറുകയും ചെയ്തു. ഇതിൽ ‍ കടുത്ത അതൃപ്തിയിലാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. ഇന്നലെ രാത്രി കമ്മീഷ്ണർ ‍ ബൽറാംകുമാർ ‍ ഉപാധ്യായ ക്ളിഫ് ഹൗസിലെത്തി വീഴ്ചയുടെ കാരണം വിശദീകരിക്കാൻ ‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി കാണാനനുവദിച്ചില്ല.‍ ഇതോടെയാണ് ഗൗരവമായ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം താഴേതട്ടിലെ പൊലീസുകാരുടെ തലയിൽ ‍ മാത്രം കെട്ടിവച്ച് നടപടിയെടുക്കാനുള്ള തീരുമാനം ‍ കമ്മീഷ്ണർ എടുത്തത്. ഇതിൽ ‍ പൊലീസിനും അമർഷമുണ്ട്.

നടപടിക്ക് പിന്നാലെ സെക്രട്ടേറിയറ്റും ക്ളിഫ് ഹൗസിലുമായി ഇരുന്നൂറ്റിയമ്പതിലേറെ പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ ഓരോ ഗേറ്റിലും ചുറ്റുപാടും പൊലീസ് പടയുണ്ട്. സന്ദർശകർക്കായി തുറന്നിട്ടിരുന്ന കന്റോൺമെന്റ് ഗേറ്റും അടച്ചാവും ഇനി കാവലൊരുക്കുന്നത്.

Leave A Reply

Your email address will not be published.