കോടിയേരി ബാലകൃഷ്ണൻ സ്ഥാനം രാജി വെക്കുന്നതെന്തിനെന്ന് സീതാറാം യെച്ചുരി.

0

ന്യൂഡൽഹി: മയക്കു മരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വെക്കുന്നതെന്തിനെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. ബിനീഷ് കോടിയേരിയുടെ കേസ് വ്യക്തിപരമാണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നും സിപിഎം നേതൃത്വം പറഞ്ഞു . അതിനാൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദം ഒഴിയേണ്ട ആവശ്യമില്ല.
ബിനീഷ് കോടിയേരി പാർട്ടി അംഗമല്ലാത്തതിനാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല എന്നും സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ സർക്കാർ സസ്പെന്റ് ചെയ്തിട്ടുണ്ടെന്നും യെച്ചൂരി ഡൽഹിയിൽ പറഞ്ഞു. വരാനിരിക്കുന്ന തദേശ, നിയമ സഭ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് വിഷയം ചർച്ചയാക്കേണ്ടതില്ലെന്ന നിലപാട് കേന്ദ്ര നേതൃത്വം സ്വീകരിച്ചു.

Leave A Reply

Your email address will not be published.