യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്‍ടക്കേസ് ഫയല്‍ ചെയ്‍ത് നടന്‍ അക്ഷയ് കുമാര്‍

0

മുംബൈ : യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്‍ടക്കേസ് ഫയല്‍ ചെയ്‍ത് നടന്‍ അക്ഷയ് കുമാര്‍. ബിഹാര്‍ സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യുട്യൂബര്‍ക്കെതിരെയാണ് അക്ഷയ് കുമാര്‍ പരാതി നല്‍കിയത്.

സുശാന്ത് സിംഗ് രാജ്‌പുത് കേസുമായി തന്‍റേ പേര് ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തിയെന്നാണ് അക്ഷയ് കുമാര്‍ ആരോപിക്കുന്നത്. സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളിലൂടെ ഹേറ്റ് ക്യാപെയ്ന്‍ നടത്തിയതായി ആരോപിക്കപ്പെട്ട വ്യക്തിയാണ് റാഷിദ് സിദ്ദിഖി.

സുശാന്ത് സിംഗ് കേസുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് അന്വേഷണങ്ങളില്‍ വ്യക്തമാകുന്നത്

Leave A Reply

Your email address will not be published.