മധുവിധു യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കും വിരാമമിട്ട് കാജല്‍ അഗര്‍വാള്‍

0

മധുവിധു യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കും വിരാമമിട്ട് അഭിനയത്തിരക്കുകളിലേക്ക് തിരിച്ചെത്തുകയാണ് പ്രശസ്ത തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍.ബാല്യകാല സുഹൃത്തും വ്യവസായിയുമായ ഗൗതം കിച്ച്‌ ലുവുമായുള്ള കാജലിന്റെ കല്യാണം കഴിഞ്ഞ ഒക്ടോബര്‍ മുപ്പതിന് മുംബെെയില്‍ വച്ചായിരുന്നു.ലി ദ്വീപിലെ മധുവിധു ആഘോഷിക്കള്‍ക്കിടയില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.
ചിരഞ്ജീവി നായകനാകുന്ന ആചാര്യ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം വിവാഹശേഷം സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്.
ഈ വര്‍ഷം ആദ്യം കാജല്‍ കരാറൊപ്പിട്ട ചിത്രമാണ് ആചാര്യയെങ്കിലും ലോക്ക് ഡൗണ്‍ കാരണം ചിത്രീകരണം നീണ്ടുപോവുകയായിരുന്നു.ഡിസംബര്‍ അഞ്ച് മുതല്‍ ഹൈദരാബാദില്‍ ആചാര്യയുടെ ചിത്രീകരണം തുടങ്ങും.തുടര്‍ന്ന് ചെന്നൈയില്‍ ബൃന്ദാ മാസ്റ്റര്‍ സംവിധായികയാകുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ഹേ സിനാമികയില്‍ അഭിനയിക്കും.

Leave A Reply

Your email address will not be published.