നടിയെ ആക്രമിച്ച കേസ്;സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചുമതല ഒഴിഞ്ഞേക്കും

0

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ. സുരേശന്‍ ചുമതല ഒഴിഞ്ഞേക്കും. 

വിസ്‌താരത്തിന്റെ തുടര്‍നടപടി സംബന്ധിച്ചു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തിയശേഷം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഒഴിയാന്‍ താല്‍പര്യമുള്ള വിവരം സര്‍ക്കാരിനെ അറിയിക്കും. പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലുമായും കൂടിക്കാഴ്‌ച നടത്തി.സര്‍ക്കാര്‍ തുടരാന്‍ നിര്‍ദ്ദേശിച്ചാലും ഒഴിവാകാനാണ്‌ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ. സുരേശന്‍റെ തീരുമാനം.

Leave A Reply

Your email address will not be published.