തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ വയൽ കിളികൾ സിപിഎമ്മിനെതിരെ

0

നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തളിപറന്പിൽ വയൽ നികത്തി ബൈപാസ് റോഡ് നി‍ർമ്മിക്കുന്നതിനെതിരെ കീഴാറ്റൂരിൽ സമരം നടത്തിയ വയൽകിളികൾ സി പി എംനെതിരെ രംഗത്ത്.കോൺഗ്രസ് പിന്തുണയോടെയാണ് വയൽകിളികൾ മത്സരിക്കുന്നത്.വനിത സംവരണ വാ‍‍ർഡിൽ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ ഭാര്യ ലത സുരേഷാണ് സ്ഥാനാർത്ഥി.വയൽ നികത്തി റോഡുണ്ടാക്കുന്നത് ചോദ്യം ചെയ്ത് സിപിഎം വിട്ട് സമരത്തിനിറങ്ങിയവർ ഇന്ന് പാർട്ടിക്കെതിരെ വോട്ടിലൂടെ മറുപടി നൽകാനിറങ്ങുകയാണ്.കഴിഞ്ഞമാസം ബൈപ്പാസ് നിർമ്മാണ ഉദ്ഘാടനം നടക്കുന്പോൾ കീഴാറ്റൂർ വയലിൽ പിണറായിയുടെയും ഗഡ്കരിയുടെയും കോലം കത്തിച്ച് പോരാട്ടം തുടരുമെന്നവ‍ർ പ്രതിജ്ഞയെടുത്തു.

കോൺഗ്രസും ബി ജെ പിയും സ്ഥാനാർഥികളെ നിർത്താതെ ലതയെ പിന്തുണയ്ക്കുന്നുണ്ട്.എന്നാൽ കഴിഞ്ഞ തവണ85 ശതമാനത്തിലേറെ വോട്ട് നേടി വിജയിച്ച സിപിഎം വയൽ കിളികളെ എതിരാളികളായി പോലും കാണുന്നില്ല.റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പടക്കം പൊട്ടിച്ച് ആഘോഷിച്ച അവർ വികസത്തിനായി ചെറിയ ചില വിട്ടുവീഴ്ചകൾ അനിവാര്യമെന്ന് നാട്ടുകാരോട് പറയുന്നു.

Leave A Reply

Your email address will not be published.