വിചാരണക്കോടതി മാറ്റണമെന്നാവശ്യം;ഹര്‍ജികള്‍ തള്ളി ഹൈക്കോടതി

0

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട്‌ ഇരയും സംസ്‌ഥാന സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി മാറ്റുന്നതു സമൂഹത്തില്‍ തെറ്റായ ധാരണയുണ്ടാക്കുമെന്ന നിഗമനത്തിലാണ് കോടതി നടപടി. അപ്പീല്‍ സമര്‍പ്പിക്കുന്നതുവരെ വിചാരണനടപടി തടയണമെന്ന ഇരയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി അനുവദിച്ചില്ല.

കേസിന്റെ വിചാരണ നടപടികള്‍ തിങ്കള്‍ മുതല്‍ തുടരുമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഹര്‍ജിയുടെ അന്തിമവാദം കേള്‍ക്കുന്നതുവരെ ഏര്‍പ്പെടുത്തിയ സ്‌റ്റേ അവസാനിച്ചു.കോടതിയും പ്രോസിക്യൂഷനും സഹകരിച്ചു പോകണമെന്നും കോടതി ആവശ്യപ്പെട്ടു.
വിചാരണക്കോടതിയില്‍നിന്ന്‌ നീതി കിട്ടുന്നില്ലെന്ന്‌ പ്രോസിക്യൂഷന്‍ തന്നെ പറയുമ്പോള്‍ ഇരയുടെ അവസ്‌ഥ എന്താെണന്ന്‌ കോടതി മനസിലാക്കണമെന്നും
വിചാരണസമയത്തു പ്രതിഭാഗം വ്യക്‌തിപരമായ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ജഡ്‌ജി ഇടപെട്ടില്ലെന്നും നടി കോടതിയെ ബോധിപ്പിച്ചിരുന്നു. അതേസമയം പ്രോസിക്യുട്ടറുടെ അഭാവത്തില്‍ പ്രതികള്‍ക്ക്‌ അനുകൂലമായി വിചാരണ കോടതി നിലപാട്‌ സ്വീകരിച്ചുവെന്നു സര്‍ക്കാരും ആരോപണം ഉന്നയിച്ചിരുന്നു.
ഇരയെ ജഡ്‌ജി ബുദ്ധിമുട്ടിക്കുകയാണെന്ന്‌ എന്തുകൊണ്ട്‌ അപ്പോള്‍തന്നെ അറിയിച്ചില്ലെന്ന് കാര്യം വാദത്തിനിടെ കോടതി ചോദ്യം ചെയ്തു.അറിയിച്ചതിനുശേഷവും ജഡ്‌ജി അതു കണക്കില്‍ എടുത്തില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.
പ്രോസിക്യൂഷന്‍ തന്നെ ജഡ്‌ജിക്കെതിരെ പറയുന്നത് ആദ്യ 20 അഭിഭാഷകര്‍ രഹസ്യവിചാരണയില്‍ പങ്കെടുക്കുന്നു എന്നുള്ളത്‌ തന്നെ പീഡനമാണെന്നും നടി അറിയിച്ചു.
തന്നെ വിസ്‌തരിച്ച ദിവസം എട്ടാംപ്രതി നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിട്ടും ജഡ്‌ജി നിശബ്‌ദ കാഴ്‌ചക്കാരിയായി ഇരുന്നു. തന്റെ പല മൊഴികളും രേഖപ്പെടുത്തിയില്ല. കോടതിയില്‍ വിചാരണ ഇല്ലാതിരുന്ന ദിവസം ദൃശ്യങ്ങളുടെ ഫോറന്‍സിക്‌ പരിശോധനാ ഫലം ദിലീപിന്റെ അഭിഭാഷകന്‌ കൈമാറി. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്റെ ഭാഗം കേള്‍ക്കാതെയാണ്‌ നടപടിയെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Leave A Reply

Your email address will not be published.