സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

0

തിരുവനന്തപുരം : സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിൻറെ ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തിൽ പ്രാഥമിക അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും അന്വേഷണച്ചുമതല. ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ജയിൽ മേധാവിയുടെ അഭ്യർത്ഥിച്ചിരുന്നു.ഇത് ജയിൽമേധാവി ഡിജിപിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. ഇഡിക്ക് മറുപടി നൽകാൻ അന്വേഷണം നടത്തണമെന്ന് ഋഷിരാജ് സിംഗ് പൊലീസ് മേധാവിയോട് പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.