നടി അമലാ പോളിനൊപ്പമുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി

0

ചെന്നൈ: നടി അമലാ പോളിനൊപ്പമുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് വിലക്കി മദ്രാസ് ഹൈക്കോടതി വിധി.അമലാ പോളിന്‍റെ മുന്‍ സുഹൃത്തും മുംബൈ സ്വദേശിയായ സംഗീതജ്ഞനുമായ ഭവനീന്ദര്‍ സിംഗിനെയാണ് ചിത്രങ്ങള്‍ പുറത്തുവിടുന്നതില്‍നിന്ന് കോടതി വിലക്കിയത്.സുഹൃത്തുക്കളായ ഇരുവരും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് ഈ വര്‍ഷം മാര്‍ച്ചിലെടുത്ത ചിത്രങ്ങളാണ് ഭവനീന്ദര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.ഇതോടെ അമലയുടെയും ഭവനീന്ദറിന്‍റെയും വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.കുറച്ച്‌ സമയത്തിന് ശേഷം ഭവനീന്ദര്‍ ഈ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തെങ്കിലും ചിത്രങ്ങള്‍ വലിയ രീതിയില്‍ വൈറലായി.എന്നാല്‍, ഇത് തന്നെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും, താനുമൊന്നിച്ചുള്ള ചിത്രങ്ങള്‍ ഭവനീന്ദര്‍ പുറത്തുവിടുന്നത് തനിക്ക് അപകീര്‍ത്തികരമാണെന്നും കാണിച്ച്‌, അമല നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

എന്നാല്‍ ഇത് ഒരു പ്രൊഫഷണല്‍ ആവശ്യത്തിനായി എടുത്ത ചിത്രങ്ങളാണെന്നും, അതിനെ ഭവനീന്ദര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും, ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോ പോലും ഇനി ഭവനീന്ദര്‍ പ്രസിദ്ധീകരിക്കരുതെന്നും, അമല ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.