വെര്‍ച്വല്‍ സംവിധാന ടെക്നോളജിയുമായി നോബിള്‍ പീറ്റർ 

0

കൊവിഡ് കാലത്ത് പുതുപുത്തന്‍ രീതികളും ആശയങ്ങളും പരീക്ഷിക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് നോബിള്‍ പീറ്റര്‍.

വെര്‍ച്വല്‍ ഡയറക്ഷന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ‘ടൈം’ എന്ന മ്യൂസിക്കല്‍ കവര്‍ വിഡിയോ സംവിധാനം ചെയ്തിരിക്കുകയാണ് നോബിള്‍ പീറ്റര്‍. വീഡിയോ ചിത്രീകരിച്ചത് അങ്ങ് ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണെങ്കിലും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വീഡിയോ ചിത്രീകരണം നിയന്ത്രിച്ചത് കൊച്ചിയിലിരുന്നായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ഹാന്‍സ് സിമ്മര്‍ സൃഷ്ടിച്ച സൗണ്ട് ട്രാക്കിന് വേണ്ടിയാണ് നോബിള്‍ വെര്‍ച്വല്‍ ദൃശ്യങ്ങള്‍ സംവിധാനം ചെയ്തത്. ‘വേള്‍ഡ് ഓഫ് സിമ്മര്‍’ എന്ന പേജിലൂടെ തന്റെ സൗണ്ട് ട്രാക്കിന് ഹാന്‍സ് സിമ്മര്‍ കവര്‍ വീഡിയോകള്‍ ക്ഷണിച്ചിരുന്നു.

Leave A Reply

Your email address will not be published.