ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ നിരോധിച്ചു; ഓര്‍ഡിനന്‍സ് പുറത്തിറക്കി സര്‍ക്കാർ 

0

ചെന്നൈ: ഓണ്‍ലൈന്‍ റമ്മിയെ നിരോധിക്കുന്ന ഓര്‍ഡിനന്‍സ് പുറത്തിറക്കി തമിഴ്‌നാട് സര്‍ക്കാര്‍.നിയമം ലംഘിക്കുന്നവര്‍ക്ക്‌ ജയില്‍ ശിക്ഷയും പിഴയും ഉണ്ടാകുമെന്ന് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അറിയിച്ചു. ഈ ഗെയിമുകള്‍ നിരോധിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചതിനു പിന്നാലെയായിരുന്നു ഈ നടപടി.

കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഏതെങ്കിലും ആശയവിനിമയ ഉപാധി ഉപയോഗിച്ച്‌ സൈബര്‍ സ്‌പേസില്‍ പന്തയം വെക്കുകയോ വാതുവയ്പ്പ് നടത്തുകയോ ഓര്‍ഡിനന്‍സ് നിരോധിക്കുന്നതായോ ഗെയിം കളിക്കുന്നതായോ കണ്ടെത്തിയാല്‍ 5000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കും.സാധാരണ ഗെയിമിംഗ് ആപ്പുകള്‍ കൈവശം വെക്കുന്നവര്‍ക്ക് 10,000 രൂപ പിഴയും രണ്ട് വര്‍ഷം തടവും ലഭിക്കും.തമിഴ്നാട് ഗെയിമിംഗ് ആക്റ്റ്, 1930, ചെന്നൈ സിറ്റി പോലീസ് ആക്റ്റ്, 1888, തമിഴ്നാട് ജില്ലാ പോലീസ് ആക്റ്റ്, 1859 എന്നിവ ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ നടത്തുന്ന വ്യക്തികളെ ഈ ഓര്‍ഡിനന്‍സ് വഴി ശിക്ഷിക്കുകയും വാതുവയ്പ്പ് നടത്തുന്നത് തടയാനും സഹായകമാകും.

Leave A Reply

Your email address will not be published.