തോൽവിയോടെ തുടക്കം

0

ഐ.എസ്.എല്‍ ആദ്യമല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം. കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ എ.ടി.കെ മോഹന്‍ ബഗാന്‍ 1–0ന് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചു. 67ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് വിജയഗോള്‍ നേടിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് എടികെയുടെ വിജയം. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം 67–ാം മിനിറ്റിലാണ് മത്സര ഫലം നിർണയിച്ച ഗോൾ പിറന്നത്.

ബ്ലാസ്റ്റേഴ്സ് പ്രതിരോധം വരുത്തിയ പിഴവാണ് ഗോളിന് വഴിവച്ചത്. വലതുവിങ്ങിലൂടെ കുതിച്ചെത്തി മൻവീർ സിങ് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് പന്ത് നീട്ടുമ്പോൾ അപകടമൊഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് സമയമുണ്ടായിരുന്നു. അതുവരെ ജാഗ്രതയോടെ ബ്ലാസ്റ്റേഴ്സ് പോസ്റ്റിനു മുന്നിൽ നിലയുറപ്പിച്ച പ്രതിരോധനിരയ്ക്ക് സംഭവിച്ച ജാഗ്രതക്കുറവ് റോയ് കൃഷ്ണ മുതലെടുത്തു. ഓടിയെത്തി റോയ് കൃഷ്ണ തൊടുത്ത ഷോട്ട് നേരെ വലയിൽ. സ്കോർ 1–0.

മത്സരത്തിലുടനീളം പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം മുന്നിൽനിന്ന ബ്ലാസ്റ്റേഴ്സിന്, മികച്ചൊരു അവസരം പോലും സൃഷ്ടിച്ചെടുക്കാനായില്ല. മത്സരത്തിൽ ഭൂരിഭാഗം സമയവും പ്രതിരോധത്തിലായിരുന്ന എടികെ ആകട്ടെ, വീണുകിട്ടിയ അവസരം മുതലെടുത്ത് മത്സരം സ്വന്തമാക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.