തമിഴ്നാട്ടിൽ രോഷം;അമിത് ഷായ്ക്കു നേരെ പ്ലക്കാര്‍ഡ് വലിച്ചെറിഞ്ഞു

0

ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. അമിത് ഷായ്ക്കു നേരെ പ്ലക്കാര്‍ഡുകൾ വലിച്ചെറിഞ്ഞു.പ്ലക്കാർഡു വലിച്ചെറിഞ്ഞയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിനു പുറത്തെ റോഡിലിറങ്ങി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അമിത് ഷായ്ക്കു നേരെ ആള്‍ക്കൂട്ടത്തില്‍ നിന്ന് പ്ലക്കാഡ് ഏറുണ്ടായത്. ഉടന്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നംഗനെല്ലൂര്‍ സ്വദേശി ദുരൈരാജെന്നയാളാണു പിടിയിലായത്. ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് സൂചന. ഉച്ചയ്ക്കു രണ്ടുമണിയോടെയാണു ഷാ ചെന്നൈയിലെത്തിയത്. സര്‍ക്കാര്‍ പദ്ധതികളുടെ ഉല്‍ഘാടനത്തിനും, ബി.ജെ.പി ഭാരവാഹി യോഗത്തിലും പങ്കെടുക്കുന്നതിനായാണു സന്ദര്‍ശനം.

Leave A Reply

Your email address will not be published.